അസമിലെ ദേശീയ ഉദ്യാനത്തിൽ ഔഷധസസ്യങ്ങളുടെ സാന്നിധ്യം

അസം: അസമിലെ റയ്മോണ ദേശീയ ഉദ്യാനത്തിൽ ഔഷധസസ്യങ്ങളുടെ സാന്നിധ്യം വർദ്ധിക്കുന്നതായി പഠനം. പൂച്ചെടികളുമായി താരതമ്യം ചെയ്യുമ്പോൾ ദേശീയ ഉദ്യാനത്തിൽ ഇവയുടെ എണ്ണം കൂടിവരുന്നതായാണ് കണ്ടെത്തൽ. ബോഡോലാൻഡ് സർവകലാശാലയിലെ സസ്യ ശാസ്ത്രജ്ഞരും, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും സംയുക്തമായി നടത്തിയ പഠനങ്ങളിലാണ് പുതിയ കണ്ടെത്തൽ.

വംശനാശഭീഷണി നേരിടുന്ന 33 പൂച്ചെടികളെ 422 ചതുരശ്രകിലോമീറ്റർ വിസ്തീർണമുള്ള ദേശീയ ഉദ്യാനത്തിൽ സസ്യശാസ്ത്രജ്ഞരും, വന്യജീവി വിദഗ്ധരും തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിയപ്പെട്ട പൂച്ചെടികളുടെ 33.61 ശതമാനവും ഔഷധച്ചെടികൾ ആയിരുന്നു. 33 സസ്യ വർഗ്ഗങ്ങളിൽ 15 എണ്ണം വംശനാശഭീഷണി നേരിടുന്നതും, അഞ്ചെണ്ണം വംശനാശത്തിന് സാധ്യതയുള്ളതും, മറ്റൊന്ന് അപൂർവമായി മാത്രം കാണപ്പെടുന്ന ലൂബിക്കയും ആയിരുന്നു.

അധിനിവേശ വിഭാഗത്തിൽപ്പെടുന്ന 24 – ഓളം പൂച്ചെടികളുടെ സാന്നിധ്യവും ദേശീയ ഉദ്യാനത്തിൽ കണ്ടെത്തി. ശേഷിക്കുന്ന 12എണ്ണം വംശനാശഭീഷണി സാധ്യത തീരെ കുറവുള്ള വിഭാഗത്തിൽപ്പെടുന്നവയാണ്. റിപ്പു റിസർവ്വ് ഫോറസ്റ്റ് എന്നറിയപ്പെടുന്ന റയ്മോണയെ ജൂൺ 2021 – നാണ് ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കുന്നത്. മറ്റ് ദേശീയ ഉദ്യാനങ്ങളായ കാശിരംഗ നാഷണൽ പാർക്ക്, മനാസ് നാഷണൽ പാർക്ക് എന്നിവ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം