ബംഗളുരു: പല തീരുമാനങ്ങളും പരിഷ്കാരങ്ങളും അപ്രിയമായി തോന്നുമെങ്കിലും പിന്നീട് അതിന്റെ ഗുണഫലം രാജ്യം മുഴുവന്‍ അനുഭവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഗ്നിപഥ് പദ്ധതിക്കെതിരേ ഉയര്‍ന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
”ഇന്നത്തെ പല തീരുമാനങ്ങളും പല പരിഷ്കാരങ്ങളും അപ്രിയമായി തോന്നിയേക്കാം. എന്നാല്‍, കാലക്രമേണ രാജ്യം മുഴുവന്‍ അതിന്റെ ഗുണഫലം അനുഭവിക്കാനാകും. പരിഷ്കാരങ്ങളുടെ പാത നമ്മെ പുതിയ നാഴികക്കല്ലുകളിലേക്കു കൊണ്ടുപോകും”- ബംഗളുരുവില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കവേ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
എന്നാല്‍, അഗ്നിപഥ് പദ്ധതിയുടെ പേരെടുത്തു പരാമര്‍ശിച്ചായിരുന്നില്ല പ്രധാനമന്ത്രിയുടെ പ്രതികരണം. അതേസമയം, പ്രതിഷേധം ശക്തമായെങ്കിലും അഗ്നിപഥ് പദ്ധതി പിന്‍വലിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രം. പ്രതിഷേധത്തിനിടെ ട്രെയിനുകള്‍ക്കുള്‍പ്പെടെ തീയിട്ടവരെയും അക്രമം നടത്തിയവരെയും റിക്രൂട്ട് ചെയ്യില്ലെന്ന് പ്രതിരോധ മന്ത്രാലയം ആവര്‍ത്തിച്ചു.

