റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഗ്‌നിപഥ്: ഉദ്യോഗാര്‍ഥികള്‍ സത്യവാങ്മൂലം നല്‍കണം

June 20, 2022 - 11:29 am

ന്യൂഡല്‍ഹി: അഗ്നിപഥിന് അപേക്ഷിക്കുന്നവര്‍ അക്രമാസക്തമായ പ്രതിഷേധത്തിന്റെയോ തീവയ്പ്പിന്റെയോ ഭാഗമായിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്ന് സൈനികകാര്യ വകുപ്പ് അഡീ. സെക്രട്ടറി ലഫ്. ജനറല്‍ അനില്‍ പുരി. പ്രതിരോധ സേനകളിലെ ഉന്നതോദ്യോഗസ്ഥര്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഗ്‌നിപഥിന് അപേക്ഷിക്കുന്നവര്‍ രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ട ഏതെങ്കിലും അക്രമാസക്തമായ പ്രതിഷേധത്തിന്റെയോ തീപിടുത്തത്തിന്റെയോ ഭാഗമായിട്ടില്ലെന്ന സത്യവാങ്മൂലം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.

അഗ്‌നിവീരന്‍മാരായി തെരഞ്ഞെടുക്കപ്പെടുംമുമ്പ് എല്ലാ അപേക്ഷകരുടെയും പോലീസ് വെരിഫിക്കേഷന്‍ നടത്തും. പോലീസ് ക്ലിയറന്‍സ് നല്‍കുന്നവരെ മാത്രമേ തെരഞ്ഞെടുക്കൂ. പദ്ധതിയെച്ചൊല്ലി അക്രമങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അച്ചടക്കരാഹിത്യത്തിന് സായുധ സേനയില്‍ സ്ഥാനമില്ല. െസെന്യത്തിന്റെ അടിത്തറ അച്ചടക്കമാണ്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും അപേക്ഷകര്‍ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അഗ്നിവീറിന്റെ ഭാഗമാകാന്‍ കഴിയില്ലെന്നും ലഫ്. ജനറല്‍ അനില്‍ പുരി പറഞ്ഞു. എന്തു സംഭവിച്ചാലും അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *