പുതുക്കിയ ഓട്ടോ റിക്ഷാ നിരക്ക് ആയി

സര്‍ക്കാര്‍ പുറത്തിറക്കിയ ഓട്ടോ റിക്ഷാ നിരക്ക് ചാര്‍ട്ട് അനുസരിച്ച് മാത്രമേ ചാര്‍ജ് ഈടാക്കാവൂയെന്നും എല്‍.എം.വി ലൈസന്‍സ് കരസ്ഥമാക്കണമെന്നും ആര്‍.ടി.ഒ എ.കെ ദിലു അറിയിച്ചു. കോഴഞ്ചേരി താലൂക്കിലെ ഓട്ടോ റിക്ഷാ ടാക്സി നിരക്കുകളെകുറിച്ച് പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ ഓട്ടോ റിക്ഷാ ടാക്സി റേറ്റ് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലേക്ക് ആര്‍.ടി.ഒ ഓഫീസില്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഓട്ടോ റിക്ഷാ പ്രതിനിധികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നല്‍കാനും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഓട്ടോറിക്ഷാ തൊഴിലാളികളുടെ മക്കളെ അനുമോദിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ വിവിധ രാഷ്ട്രീയകക്ഷി യൂണിയന്‍ നേതാക്കള്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →