തനിക്കെതിരെയുളള ആരോപണങ്ങള്‍ വ്യാജമെന്ന്‌ നികേഷ്‌കുമാര്‍

തിരുവനന്തപുരം : ഷാജ്‌ കിരണും സ്വപ്‌നാ സുരേഷും ചേര്‍ന്ന്‌ തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന്‌ റിപ്പോര്‍ട്ടർ ചാനല്‍ എംഡി നികേഷ്‌ കുമാര്‍. തനിക്കെതിരെ ഉയര്‍ന്ന വ്യാജ ആരോപണത്തെക്കുറിച്ചും സ്വപ്‌ന സുരേഷും ഷാജ്‌ കിരണും തന്നെ കുടുക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട ഡിജിപിക്ക്‌ പരാതി നല്‍കുമെന്ന്‌ നികേഷ്‌കുമാര്‍ പറഞ്ഞു. തന്റെ പേര്‌ മനഃപൂര്‍വം വലിച്ചിഴക്കുകയാണ്‌. മുഖ്യമന്ത്രിക്കുവേണ്ടി സംസാരിക്കാന്‍ നികേഷ്‌ എത്തുമെന്ന്‌ ഷാജ്‌കിരണ്‍ പറഞ്ഞതായി സ്വപ്‌ന പുറത്തുവിട്ട വീഡിയോയില്‍ ഇല്ല. സ്വപ്‌ന സുരേഷിനെ കണ്ടിട്ടില്ല സംസാരിച്ചിട്ടില്ല. മുഖ്യമന്ത്രിക്കെതിരായ മൊഴി പിന്‍വലിക്കാന്‍ ഇടപെട്ടിട്ടില്ല. അഭിമുഖത്തിന്റെ പേരില്‍ തന്നെ പാലക്കാട്‌ എത്തിച്ച കുടുക്കാനായിരുന്നു സ്വപ്‌നയും ഷാജ്‌കിരണും ശ്രമിച്ചതെന്ന്‌ സംശയിക്കുന്നതായും നികേഷ്‌ കുമാര്‍ ഫെയിസ്‌ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമാണ്‌ നികേഷ്‌കുമാറെന്ന്‌ വാര്‍ത്താ സമ്മേളനത്തില്‍ സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. ഈ വാക്കുകള്‍ നികേഷിനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി. സ്വപ്‌നയുടെ ഫോണ്‍ നികേഷ്‌കുമാറിന്‌ കൈമാറണമെന്ന്‌ ഷാജ്‌കിരണ്‍ പറഞ്ഞത്‌ എന്തിന്‌ എന്നായിരുന്നു പ്രധാന സംശയം.എന്നാല്‍ സ്വപ്‌നയുടെ അഭിമുഖം എടുക്കാനാണ്‌ ഷാജ്‌കിരണ്‍ തന്നെ വിളിച്ചതെന്നും സ്വപ്‌നയോട്‌ സംസാരിച്ചിട്ടില്ലെന്നും നികേഷ്‌ പറഞ്ഞു. വ്യാഴാഴ്‌ച രാവിലെ പാലക്കാട്‌ വച്ച്‌ സ്വപ്‌ന അഭിമുഖത്തിന്‌ തയാറാണെന്നാണെന്നാണ്‌ ഷാജ്‌ കിരണ്‍ അറിയിച്ചത്‌. എന്നാല്‍ തിരക്കുകള്‍ കാരണം ഇന്റര്‍വ്യൂ നടന്നില്ല.

സ്വപ്‌്‌നയുടെ മുമ്പില്‍ ആളാകാന്‍വേണ്ടി എന്റെ പേര്‌ ദുരുപയോഗിച്ചിട്ടുണ്ടെങ്കില്‍ ഷാജ്‌ ദു:ഖിക്കും. എനിക്ക്‌്‌ ആകെയുളള സ്വത്ത എന്റെ ക്രെഡിബിലിറ്റി ആണ്‌. അത്‌ തട്ടിക്കളിക്കാന്‍ ഷാജ്‌ എന്റെ ആരുമല്ല. വരട്ടെ സ്വപ്‌ന തെളിവ്‌ പുറത്തുവിടട്ടെ. എന്റെ പേര്‌ ആരെങ്കിലും ദുരുപയോഗിച്ചാല്‍ വെറുതെ വിടില്ല. എന്നെ സംബന്ധിച്ചിടത്തോളം ദീര്‍ഘകാലം മാധ്യമ പ്രവര്‍ത്തനം നടത്തിയിട്ടും ഇടുന്ന ഉടുപ്പല്ലാതെ സ്വന്തമായി സമ്പദ്യം ഇല്ലാത്ത ആള്‍ ആണ്‌. വീടോ കാറോ സമ്പാദിക്കാന്‍ ശ്രമിച്ചിട്ടില്ല. ഒരു സ്വതന്ത്ര ടെലിവിഷന്‍ ചാനല്‍ നടത്തുക വലിയ വെല്ലുവിളിയാണ്‌ .ഈ വിഷയത്തില്‍ ഗൗരവമായ ഇടപെടല്‍ ഒരു മാ്‌ധ്യമ സ്ഥാപനമെനന്‌ നിലയില്‍ റിപ്പോര്‍ട്ടര്‍ ടിവി നടത്തുമെന്നും ആരാണ്‌ ശരി ആരാണ്‌ തെറ്റ്‌ എന്ന്‌ കണ്ടെത്തേണ്ടതുണ്ടെന്നും നികേഷ്‌ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →