ഷാജ് കിരണും സ്വപ്ന സുരേഷുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടു

പാലക്കാട്: ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന സുരേഷ് പുറത്തുവിട്ടു. മുഖ്യമന്ത്രി പിണറായിയുടെയും കോടിയേരിയുടെയും ഫണ്ട് യുഎസിലേക്ക് കടത്തിയെന്നതടക്കമുള്ള പരാമർശങ്ങൾ ഈ ശബ്ദരേഖയിൽ ഉണ്ട്. സ്വപ്നയും ഷാജും സംസാരിക്കുന്നതിനിടെ, ഷാജ് മറ്റൊരാളോട് സംസാരിക്കുന്നതും കേൾക്കാം. എന്നാൽ അത് ആരാണെന്ന സ്വപ്നയുടെ ചോദ്യത്തിന് ഷാജ് മറുപടി നൽകുന്നില്ല.

സ്വപ്നയുടെ അഭിഭാഷകനും ഉടൻ കേസിലെ പ്രതിയാകുമെന്ന് ഷാജ് പറയുന്നത് കേൾക്കാം. അഭിഭാഷകനും പ്രതിയാകുമോ, എന്തിന്- എന്ന സ്വപ്നയുടെ ചോദ്യത്തിന് അയാളെ ഗൂഢാലോചന കേസിലെ പ്രതിയാക്കുമെന്നാണ് ഷാജിന്റെ മറുപടി. ഇന്ന് വൈകുന്നേരത്തോടെ നികേഷ് വരുമെന്നും ഷാജ് പറയുന്നുണ്ട്.

മണ്ടത്തരത്തിന് പോകുന്ന സമയത്ത് ഒന്നു തുറന്നു പറഞ്ഞുകൂടായിരുന്നോ എന്ന് ഷാജ് ചോദിക്കുമ്പോൾ, മുൻപും 164 കൊടുത്തിട്ടുണ്ട് അതിൽ എന്താണ് മണ്ടത്തരമെന്നാണ് സ്വപ്നയുടെ മറുചോദ്യം. 164 സ്റ്റേറ്റ്മെന്റ് കൊടുത്തതിലല്ല മണ്ടത്തരം, ശേഷം വെളിയിൽവന്ന് പറഞ്ഞതിലാണ് മണ്ടത്തരമെന്നും ഷാജ് പറയുന്നു.

Share
അഭിപ്രായം എഴുതാം