പത്തനംതിട്ട: പത്തനംതിട്ട പുല്ലാട്ടിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബാലിക സദനത്തിൽ നിന്നും പുറത്തു ചാടാൻ ശ്രമിച്ച രണ്ട് പെൺകുട്ടികളെ കണ്ടെത്തി. 18ഉം 13ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് ബാലികസദനത്തിൽ നിന്നും ഓടിപ്പോകാൻ ശ്രമിച്ചത്. രാത്രിയോടെ ഇവരെ കാണാതായെന്ന് മനസ്സിലാവുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ അരമണിക്കൂറിനുള്ളിൽ ഈ കുട്ടികളെ കണ്ടെത്തുകയും ചെയ്യുകയായിരുന്നു.
ബാലിക സദനത്തിന് അടുത്തുള്ള കനാലിന് സമീപത്ത് നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികൾ പുറത്തു പോകാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബാലികാസദനത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. ആർഎസ്എസ് മേൽനോട്ടത്തിലുള്ള സ്ഥാപനമാണ് ബാലിക സദനം.

