എല്ലാവരുടേയും പ്രാർഥനയ്ക്കും സ്‌നേഹത്തിനും നന്ദിപറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണൻ

കൊച്ചി : ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കും സാമൂഹിക മാധ്യമങ്ങളിലൂടെ നന്ദിയും സ്‌നേഹവും അറിയിച്ച് നടനും സംവിധായകനുമായ വിഷ്ണു ഉണ്ണികൃഷ്ണൻ. ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള ചിത്രവും ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

തനിക്കുണ്ടായ അപകടത്തിന്റെ വാർത്തകളും അഭ്യൂഹങ്ങളും കേട്ട് പേടിച്ച് തന്നെയും കൂട്ടുകാരേയും വീട്ടുകാരേയും വിളിക്കുകയും വ്യസനിക്കുകയും ചെയ്ത എല്ലാവർക്കും വേണ്ടിയാണ് ഫോട്ടോ പോസ്റ്റ് ചെയ്യുന്നതെന്ന് വിഷ്ണു കുറിപ്പിൽ പറയുന്നു.ആശുപത്രിയിൽ ചികിത്സയിലാണെന്നും കുറച്ചുദിവസം വിശ്രമം വേണ്ടി വരുമെന്നും കുറിപ്പിലുണ്ട്. എല്ലാവരുടേയും പ്രാർഥനയ്ക്കും സ്‌നേഹത്തിനും നന്ദി, എല്ലാവരോടും സ്‌നേഹം എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

വിഷ്ണുവും നടൻ ബിബിൻ ജോർജ്ജും ചേർന്ന് ആദ്യമായി സംവിധാനം ചെയ്യുന്ന വെടിക്കെട്ട് എന്ന ചിത്രത്തിന്റെ വൈപ്പിനിൽ നടന്ന ഷൂട്ടിങ്ങിനിടെ 2022 ജൂൺ 1 ബുധനാഴ്ചയാണ് അപകടമുണ്ടായത്. ചിത്രത്തിന്റെ തിരക്കഥയും ഇരുവരും ചേർന്നാണ് തയ്യാറാക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →