കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ വരുമ്പോള്‍ ഉമാ തോമസിന്റെ ആധിപത്യം. മൂന്നാം റൗണ്ടില്‍ 6000 വോട്ടുകളുടെ ലീഡാണ് ഉമാ തോമസിന്.പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണിയപ്പോള്‍ ഉമ തോമസിന് മൂന്നും എല്‍ഡിഎഫിന്റെ ജോ ജോസഫിനും ബിജെപിയുടെ എ എന്‍ രാധാകൃഷ്ണനും രണ്ടു വോട്ടു വീതവും ലഭിച്ചു. മൂന്ന് വോട്ട് അസാധുവുമായി.ആദ്യറൗണ്ടില്‍ യുഡിഎഫ് നേടിയത് 1887 വോട്ടുകളും എല്‍ഡിഎഫ് 1290 വോട്ടുകളുമാണ് നേടിയത്.വോട്ടെണ്ണല്‍ രണ്ടാം റൗണ്ടില്‍ യുഡിഎഫിന് 1989 വോട്ടുകളും എല്‍ഡിഎഫിന് 1388 വോട്ടുകളുമാണ് ലഭിച്ചത്. എറണാകുളം മഹാരാജാസ് കോളജില്‍ സജ്ജമാക്കിയിരിക്കുന്ന കൗണ്ടിങ് കേന്ദ്രത്തിലാണ് വോട്ടെണ്ണല്‍.
പോസ്റ്റല്‍ വോട്ടുകളും, സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണിയത്. തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണി. ഉച്ചയ്ക്ക് 12 മണിയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകും. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന ഇടപ്പള്ളി, പാലാരിവട്ടം, പനമ്പിള്ളിനഗര്‍, വെണ്ണല, വൈറ്റില ഭാഗങ്ങളിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണ 68.77 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍മാരാണ് ചൊവ്വാഴ്ച ജനഹിതം രേഖപ്പെടുത്തിയത്. യുഡിഎഫിനായി ഉമ തോമസ്, എല്‍ഡിഎഫിനായി ഡോ. ജോ ജോസഫ്, എന്‍ഡിഎയുടെ എഎന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാര്‍ത്ഥികള്‍. പി ടി തോമസിന്റെ ആകസ്മിക നിര്യാണത്തെത്തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

