കൊച്ചി: കൊച്ചി നഗരത്തിൽ സ്വകാര്യ ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. സ്വകാര്യ ബസുകൾ റോഡിന്റെ ഇടതുവശം ചേർന്ന് പോകണം, ഓവർടേക്കിങ് പാടില്ല, വേഗം നിയന്ത്രിക്കണം എന്നിവയാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. ഓട്ടോറിക്ഷകൾക്കും നിയന്ത്രണം ബാധകമാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കൊച്ചി നഗര പരിധിയിൽ സ്വകാര്യബസുകൾ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാൻ സിറ്റി പോലീസ് കമ്മീഷണർ, മോട്ടോർ വാഹന വകുപ്പിനും ഹൈക്കോടതി നിർദ്ദേശം നൽകി.
കൊച്ചി നഗരത്തിൽ സ്വകാര്യ ബസുകൾക്ക് നിയന്ത്രണവുമായി ഹൈക്കോടതി
