മൂവായിരത്തോളം കുട്ടികൾക്കു പഠന സൗകര്യം ആയില്ല. സർക്കാർ ഓൺലൈൻ ക്ലാസ്സുകളുടെ രണ്ടാം ഘട്ടത്തിലേക്ക്.
ഈ ആഴ്ച ഓൺലൈൻ ക്ലാസ്സുകളുടെ രണ്ടാം ഘട്ടം ആരംഭിച്ചിട്ടും സംസ്ഥാനത്തെ 2700 ഓളം കുട്ടികൾക്ക് ഇനിയും പഠന സൗകര്യം ആയില്ല.
പ്രത്യേകിച്ച് ആദിവാസി ഊരുകളിലാണ് കുട്ടികൾക്ക് ക്ലാസുകൾ തീരെ അപ്രാപ്യമാവുന്നത്.
ഓൺലൈൻ ക്ലാസ്സുകൾക്കെതിരെ നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു.

