കൊച്ചി: മെട്രോ ട്രെയിന്‍ യാഡില്‍ ഭീകരാക്രമണ ഭീഷണി എഴുതിവെച്ചവര്‍ രണ്ടുപേരാണെന്നും ,വെളളം ഒഴുകി പോകാന്‍ മതിലിനടിയില്‍കൂടി സ്ഥാപിച്ചിരുന്ന കാനവഴിയാണ് ഇവര്‍ നുഴഞ്ഞുകയറിയതെന്നും സൂചന. പാന്റ്‌സും ഷര്‍ട്ടും ധരിച്ച ഇവരുടെ അവ്യക്ത ദൃശ്യങ്ങള്‍ മാത്രമേ പോലീസിന് ലഭിച്ചിട്ടുളളു. മുഖമോ വസ്‌ത്രങ്ങളുടെ നിറമോ വ്യക്തമല്ല. 2022 മെയ് 22ന് ഉച്ചക്ക് മൂന്നരക്കാണ് യാഡിന്റെ വളപ്പില്‍ നുഴഞ്ഞുകയറിയത്.
ഒരാള്‍ക്ക കഷ്ടിച്ച് ഇഴഞ്ഞുകയറാവുന്ന വലിപ്പമുണ്ട് കാനക്ക് .പിന്‍വശത്ത് എത്തിയ ഇവര്‍ അതിക്രമിച്ചുകടക്കാതിരിക്കാന്‍ സ്ഥാപിച്ചിരുന്ന ഇരുമ്പുവേലിയും മറികടന്ന് നേരെ എത്തിയത് ട്രെയിനുകള്‍ പാര്‍ക്കുചെയതിരുന്ന ഷെഡിലാണ്. 45 ഏക്കറുളള വിശാലമായ യാഡിന്റെ പ്രധാന കെട്ടിടത്തില്‍ നിന്ന് അരകിലോമീറ്റര്‍ പിന്നിലായാണ് ഈ പാര്‍ക്കിംഗ് ബേ.. ക്യാമറകളുടെ കണ്ണില്‍ പെടാതെ ഒരു മണിക്കൂറോളം യാഡില്‍ ചെലവഴിച്ചാണ് ‘ബ്ലാസ്‌റ്റ് ഫസ്റ്റ് ഹിറ്റ് ഇന്‍ കൊച്ചി’ എന്ന വയലറ്റും പച്ചയും നിറത്തിലുളള സ്‌പ്രേ പെയിന്റുകൊണ്ട് മൂന്നുബോഗികളില്‍ എഴുതിയത്. ഒരു ബോഗിയില്‍ ബ്ലാസ്റ്റിനുപകരം ‘പ്ലേ’ എന്നാണ് എഴുതിയത്., രണ്ടു ട്രെയിനുകളുടെ ഇടക്ക് പാളത്തില്‍ നിന്നുകൊണ്ടാണ് എഴുതിയിട്ടുളളത്. കൃത്യം പൂര്‍ത്തിയാക്കി കാനവഴി പുറത്തേക്കും പോയി സ്ഥലത്തേക്കുറിച്ച് വ്യക്തമായ ധാരണയുളളവരാണ് ഇവരെന്ന് കരുതുന്നു.
മെട്രോയുടെ നിയന്ത്രണ സംവിധാനങ്ങല്‍ പ്രവര്‍ത്തിക്കുന്ന മുട്ടം യാര്‍ഡിലെ സുരക്ഷയില്‍ ഗുരുതരമായ പിഴവാണ് ഉണ്ടായിട്ടുളളത്. പാര്‍ക്കിംഗ് ബേയില്‍ ആവശ്യത്തിന് ക്യാമറകള്‍ ഇല്ല. ഷെഡിനുളളില്‍ ക്യാമറയേ ഇല്ല. ക്ലീനിംഗ് സ്വകാര്യ ഏജന്‍സിയായ എസ്‌ഐസെിനാണ് . ഇവരുടെ ജീവനക്കാരില്‍ കൂടുതലും അന്യ സംസ്ഥാനക്കാരാണ്. മെട്രോയുടെ പൂര്‍ണ സുരക്ഷാ ചുമതലയുളള കേരള പോലീസിന്റെ ഭാഗമായ സംസ്ഥാന വ്യവസായ സുരക്ഷാ സേനാംഗങ്ങള്‍ പ്രധാന കെട്ടിടത്തില്‍ മാത്രമേയുളളു. സംഭവ ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത് ഒരാള്‍മാത്രം.സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടന്നുവരികയാണ് .ഡെപ്യൂട്ടി കമ്മീഷണര്‍ വിയു കുര്യാക്കോസിനാണ് അന്വേഷണചുമതല.

