നടി ആക്രമിച്ച കേസിൽ അതിജീവിതയുടെ ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചു

കൊച്ചി: നടി ആക്രമിച്ച കേസിൽ അതിജീവിതയുടെ ഹർജി പരിഗണിക്കുന്നത് 2022 ജൂൺ ഒന്ന് ബുധനാഴ്ചത്തേക്ക് മാറ്റി. കൂടുതൽ വിശദീകരണം നൽകണമെന്ന പശ്ചാത്തലത്തിലാണ് ഹർജി പരിഗണിക്കുന്നത് കോടതി മാറ്റിയിരിക്കുന്നത്.
കേസന്വേഷണവുമായി ബന്ധപ്പെട്ട് തന്റെ ആശങ്കകൾ അറിയിക്കാൻ അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭരണമുന്നണിയിലെ ഉന്നതൻ കേസിൽ ഇടപെട്ടിട്ടുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട തെളിവുകൾ തങ്ങളുടെ പക്കൽ ഉണ്ട് എന്നും അതിജീവിതയുടെ അഡ്വക്കേറ്റ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →