കോവിഡ്: ബീജിങ്ങില്‍ വീണ്ടും ലോക്ഡൗണ്‍

ബീജിങ്: ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ സീറോ-കോവിഡ് നയം പാളിയതോടെ ബീജിങ്ങിലെ കൂടുതല്‍ ഭാഗങ്ങളില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.ചൈനയിലെ കൂടുതല്‍ കൂടുതല്‍ നഗരങ്ങളില്‍ മഹാമാരി പടരുന്നത് തുടരുകയാണ്. ചാ-യോയാങ്, ഫെങ്തായ്, ഷുനി, ഫാങ്ഷാന്‍ ജില്ലകള്‍ക്കൊപ്പം ഹൈഡിയന്‍ ജില്ലയിലും അധികൃതര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡെലിവറി സേവനങ്ങള്‍ നല്‍കുന്ന റെസ്റ്റോറന്റുകളും ഫാര്‍മസികളും ഒഴികെ, എല്ലാ സ്ഥാപനങ്ങളും അടപ്പിച്ചിരിക്കുകയാണ്. ബീജിങ്ങിലെ അഞ്ച് ജില്ലകളിലെ താമസക്കാരോട് ഈമാസം 28 വരെ ”വര്‍ക്ക് ആറ്റ് ഹോം” ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഇടവിട്ട് കോവിഡ് കേസുകള്‍ കുതിച്ചുകയറുന്ന സ്ഥിതിവിശേഷമാണ്‌ ചൈനയിലുള്ളത്. ഒമിക്രോണാണ് ഇവിടെ വില്ലനാകുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →