കെ. സുധാകരന്റെ അധിക്ഷേപ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി.

തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്റെ അധിക്ഷേപ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടി എന്ന വാക്കിന് മലബാറിലും അർഥവ്യത്യാസമില്ല. ഓരോരുത്തരുടെയും സംസ്‌കാരമാണ് ഇതൊക്കെ കാണിക്കുന്നത്. സുധാകരനെതിരേ കേസെടുത്തത് പോലീസാണെന്നും സർക്കാരിന് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശമുള്ളതിനാൽ, പരാതി വന്നപ്പോൾ പോലീസ് ചില നടപടിക്രമങ്ങൾ സ്വീകരിച്ചിട്ടുണ്ടാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പട്ടി എന്ന വാക്കിന്റെ കാര്യത്തിൽ മലബാറും തിരുവിതാംകൂറും തമ്മിലൊന്നും വ്യത്യാസമില്ല. എല്ലായിടത്തും പട്ടി പട്ടിയും, ചങ്ങല ചങ്ങലയുമൊക്കെ തന്നെയാണ്. അതിന്റെയൊന്നും പിന്നാലെ കേസിനു പോകാനുള്ള താൽപര്യത്തോടെയല്ല ഞങ്ങൾ നിൽക്കുന്നത്. അത് ഓരോരുത്തരുടെയും സംസ്‌കാരം കാണിക്കുന്ന കാര്യമാണ്. ആ നിലയ്ക്ക് അതിനെ എടുത്താൽ മതി. അത് സമൂഹം വിലയിരുത്തട്ടേ, മുഖ്യമന്ത്രി പറഞ്ഞു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →