ജെറ്റ് എയർവേയ്‌സ് സർവീസ് പുനരാരംഭിക്കുന്നു

ന്യഡൂൽഹി: . ജെറ്റ് എയർവേയ്‌സിന് സർവീസ് പുനരാരംഭിക്കാൻ ഡിജിസിഎയുടെ അനുമതി. സർവീസ് പുനരാരംഭിക്കുന്നതിനുളള എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് അനുവദിച്ചതായി ഡിജിസിഎ വൃത്തങ്ങൾ വ്യക്തമാക്കി. മൂന്ന് വർഷത്തിന് ശേഷമാണ് ജെറ്റ് എയർവേയ്‌സിന് സർവീസ് നടത്താനുള്ള അനുമതി ലഭിക്കുന്നത്. 2019 ഏപ്രിൽ 17 മുതൽ കമ്പനി സർവീസുകളൊന്നും നടത്തിയിരുന്നില്ല.

എയർ ഓപ്പറേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന്റെ ഭാഗമായി 2022 മേയ് അഞ്ചിന് ഹൈദരാബാദിൽ നിന്ന് ജെറ്റ് എയർവേയ്സ് പ്രത്യേകം സർവീസ് നടത്തിയിരുന്നു. ഈ മാസം ആദ്യം ജെറ്റ് എയർവേയ്‌സിന്റെ പുതിയ നടത്തിപ്പുകാർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷാ ക്ലിയറൻസ് നൽകിയിരുന്നു. ജലാൻ-കൽറോക്ക് എന്ന കൺസോഷ്യമാണ് ഇനി ജെറ്റ് എയർവേയ്സിനെ ഏറ്റെടുത്ത് നടത്തുക.

നരേഷ് ഗോയലിന്റെ നേതൃത്വത്തിലായിരുന്നു ജെറ്റ് എയർവേയ്സ് മുൻപ് പ്രവർത്തിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കമ്പനി സർവീസ് അവസാനിപ്പിക്കുകയായിരുന്നു. 20,000 ജീവനക്കാർക്കാണ് ജോലി നഷ്ടമായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →