കണ്ണൂർ: മന്ത്രി എം.വി.ഗോവിന്ദൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കണ്ണൂർ തളാപ്പിൽ വച്ചാണ് മന്ത്രിയുടെ ഔദ്യോഗികവാഹനം അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ തളാപ്പിലെ റോഡ് ഡിവൈഡറിൽ തട്ടി കാറിന്റെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് മന്ത്രിയെ മറ്റൊരു വാഹനത്തിൽ വീട്ടിൽ എത്തിച്ചു. അപകടത്തിൽ മന്ത്രിക്കോ ഒപ്പമുണ്ടായിരുന്നവർക്കോ പരിക്കില്ല.
യാത്രയ്ക്കിടെ മന്ത്രി എം.വി.ഗോവിന്ദന്റെ വാഹനം അപകടത്തിൽപ്പെട്ടു .ആർക്കും പരിക്കില്ല
