ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രാജിവെച്ചു

ന്യൂഡല്‍ഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രാജിവെച്ചു. ഗവര്‍ണര്‍ക്ക് ബിപ്ലബ് രാജിക്കത്ത് നല്‍കി. ബി.ജെ.പിയിലെ ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്നാണ് രാജിയെന്ന് സൂചന. മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉള്‍പ്പടെ ഉയര്‍ത്തിയിരുന്നു. ത്രിപുരയിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ബിപ്ലബിന്റെ രാജി ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയതിന് തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ക്കെതിരെ വലിയ രീതിയില്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ഇത് കനത്ത പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നാടകീയമായി ബിജെപി മുഖ്യമന്ത്രിയെ മാറ്റിയിരിക്കുന്നത്. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും. കേന്ദ്രമന്ത്രി ഭുപീന്ദര്‍ യാദവിനേയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി വിനോദ് താവ്?ഡയേയും പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായി ബിജെപി നിരീക്ഷകരായും നിയമിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →