കശ്മീരി പണ്ഡിറ്റിനെ വെടിവച്ചു കൊന്നു

ബുധ്ഗാം(കശ്മീര്‍): ബുധ്ഗാം ജില്ലയില്‍ ഭീകരര്‍ തഹസീല്‍ദാര്‍ ഓഫീസില്‍ കടന്നുകയറി കശ്മീരി പണ്ഡിറ്റിനെ വെടിവച്ചു കൊന്നു. ചന്ദൂര ഗ്രാമത്തിലെ തഹസീല്‍ദാര്‍ ഓഫീസില്‍വച്ചാണു രാഹുല്‍ ഭട്ട് എന്ന കശ്മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവച്ചുകൊന്നത്. സര്‍ക്കാര്‍ ഓഫീസിലേക്ക് അതിക്രമിച്ചുകയറിയ രണ്ടു ഭീകരര്‍ തൊട്ടടുത്തുനിന്ന് ഭട്ടിനുനേര്‍ക്കു വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത്. എട്ടുമാസമായി കശ്മീരില്‍ കുടിയേറ്റ തൊഴിലാളികളെയും തദ്ദേശീയരായ ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടുനടത്തുന്ന കൊലപാതകങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →