വെളളറട: മലയോര മേഖലയിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് നിരോധിത പുകയില ഉദ്‌പ്പന്നങ്ങളുടെയും കഞ്ചാവിന്റെയും കച്ചവടം വ്യാപകം.തമിഴ്‌നാട് അതിര്‍ത്തിയിലെ വെളളറട, ആറാട്ടുകുഴി, പനച്ചമൂട്, ചെറിയകൊല്ല, കാരക്കോണം, കുന്നമാംമൂട് പ്രദേശങ്ങളിലാണ് കഞ്ചാവ് സുലഭമായി ലഭിക്കുന്നത്.
അതിര്‍ത്തി വഴി യാതൊരു പരിശോധനയുമനില്ലാതെ ഇരുചക വാഹനങ്ങളിലും മറ്റുമായി എത്തിക്കുന്ന കഞ്ചാവ് സ്‌ത്രീകള്‍ ഉള്‍പ്പെടെയുളള സംഘമാണ് ഇപ്പോള്‍ കച്ചവടത്തിനെത്തിക്കുന്നത്. വിദ്യാര്‍ത്ഥികളാണ് സംഘത്തിന്റെ ഇരകളില്‍ ഏറെയും. ലഹരി വസ്‌തുക്കളുടെ കച്ചവടത്തിനായി വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്നു. പൊതി രൂപത്തിലാക്കിയ കഞ്ചാവ് രഹസ്യമായി വിദ്യാര്‍ത്ഥികളെക്കൊണ്ട് ആവശ്യക്കാരുടെ അടു്‌ത്ത വളരെ രഹസ്യമായി എത്തിക്കകുയാണ്. കോളനികള്‍ കേന്ദ്രീകരിച്ച് വന്‍ കഞ്ചാവ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും സംഘത്തിന്റെ ഭീഷണി ഭയന്ന് പുറത്തുപറയാന്‍ പലര്‍ക്കും ഭയമാണെന്നും നാട്ടുകാര്‍ പറയുന്നു.
യുവാക്കളെ ആകര്‍ഷിക്കാന്‍ യുവതികളായ സ്‌ത്രീകളേയും വില്‍പ്പന സംഘം നിയോഗിച്ചിട്ടുണ്ട് . എക്‌സൈസ് സംഘത്തിന് നിരവധി പരാതികള്‍ ലബിക്കുന്നുണ്ടെങ്കിലും കച്ചവട സംഘത്തിലെ പ്രധാന കണ്ണികളെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കഞ്ചാവ് ഉപയോഗ. ഇരട്ടിവില കൊടുത്തും മദ്യം വാങ്ങാന്‍ തയാറായി യുവാക്കള്‍ തൊട്ട് പ്രായമായവരെ നെട്ടോട്ടമോടുന്ന സ്ഥിതിയാണുളളത്.