തൃശൂര്‍ : യുവാവിനെ ഹണിട്രാപ്പില്‍ പെടുത്തി മര്‍ദ്ദിച്ച് 10 ലക്ഷം രൂപ ആവശ്യപ്പെട്ട പ്രതികള്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശികളായ നിധീഷ്, എബി .കെ.എബ്രഹാം, അജ്മല്‍, ശ്രീഹരി എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിന്നും യുവാവിനെ ഹണിട്രാപ്പില്‍ പെടുത്തി തൃശൂരിലെത്തിച്ച് മര്‍ദ്ദിച്ച ശേഷം മോചന ദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. മണ്ണഞ്ചേരി് എസ് എച്ച് ഒ മോഹിത് പികെയുടെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്



