ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്പില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ, 30 വര്‍ഷം മുമ്പ്, ഒരു പദവികളുമില്ലാതിരുന്നപ്പോള് നടത്തിയ ജര്‍മന്‍ സന്ദര്‍ശനത്തിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഒരു സുഹൃത്തിനൊപ്പം ഫ്രാങ്ക്ഫര്‍ട്ടില്‍ ചാര്ലിമാനെയുടെ പ്രതിമയ്ക്കു മുന്നില്‍ നില്ക്കുന്ന ചിത്രമാണു പ്രചരിക്കുന്നത്. റോമാ സാമ്രാജ്യത്തിന്റെ സ്ഥാപകനായ മധ്യകാല പശ്ചിമ യൂറോപ്യന്‍ ചക്രവര്‍ത്തിയായിരുന്നു അദ്ദേഹം. മോദി ബി.ജെ.പിയുടെ സാധാരണ പ്രവര്‍ത്തകനായിരിക്കെ 1993-ല്‍ യു.എസില്‍ പോയി മടങ്ങുന്നതിനിടെ ജര്മനിയിലിറങ്ങിയപ്പോള് എടുത്ത ചിത്രമാണ് ഇത്. കഴിഞ്ഞ ദിവസം ജര്‍മനിയില്‍ ലഭിച്ച ഔദ്യോഗിക സ്വീകരണത്തിന്റെ ചിത്രത്തിനൊപ്പമാണ് അന്നും ഇന്നും എന്ന പേരില്‍ ബി.ജെ.പി. അനുകൂലികള്‍ ചിത്രം പ്രചരിപ്പിക്കുന്നത്.
മോദി യൂറോപ്പില്‍; വൈറലായി 30 വര്‍ഷം മുമ്പത്തെ ബര്‍ലിന്‍ യാത്രാ ചിത്രം
