ഭോപ്പാല്‍: പശുവിനെ കൊന്നെന്ന് ആരോപിച്ചു മധ്യപ്രദേശില്‍ രണ്ട് ആദിവാസികളെ തല്ലിക്കൊന്നു. ഒരാള്‍ക്കു ഗുരതരമായി പരുക്കേറ്റു. സിയോണി ജില്ലയിലാണു സംഭവം. സമ്പദ് ഭട്ടി, ദര്‍ശന എന്നിവരാണു കൊല്ലപ്പെട്ടത്. പശുവിനെ കൊന്നെന്ന് ആരോപിച്ച് 20 അംഗ സംഘമാണ് ആക്രമണം നടത്തിയത്. ജീവനുവേണ്ടി അപേക്ഷിച്ചെങ്കിലും വടികൊണ്ട് ആദിവാസികളെ മര്‍ദിച്ചു കൊല്ലുകയായിരുന്നു. 20 പേര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തതായി എ.എസ്.പി. എസ്.കെ. മരാവി അറിയിച്ചു. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പശുവിനെ കൊന്നെന്ന്; മധ്യപ്രദേശില്‍ ആദിവാസികളെ തല്ലിക്കൊന്നു
