കീവ്: റഷ്യ – യുക്രൈന് അതിര്‍ത്തിമേഖലയിലുള്ള റില്സ്കി ജില്ലയില്‍ യുക്രൈന്റെ രണ്ട് ഡ്രോണുകള്‍ റഷ്യ വെടിവച്ചിട്ടതായി കുര്‍സ്ക് മേഖലാ ഗവര്‍ണര്‍ റോമന്‍ സ്റ്റാരോവോയ്റ്റ് സ്ഥിരീകരിച്ചു. റഷ്യയിലെ ബ്രിയാന്‍സ്ക് പട്ടണത്തിലുള്ള ഒരു ഇന്ധനസംഭരണശാലയില്‍ കഴിഞ്ഞദിവസം തീപിടിത്തമുണ്ടായതായി അത്യാഹിതവിഭാഗം മന്ത്രാലയം അറിയിച്ചിരുന്നു. ഡ്രോണുകള്‍ വെടിവച്ചിട്ടതുമായി ഈ സംഭവത്തിനു ബന്ധമുണ്ടോയെന്നു വ്യക്തമല്ല. തങ്ങളുടെ മണ്ണില്‍ കടന്നുകയറി ആക്രമണങ്ങള്‍ നടത്തുന്നതിനെതിരേ യുക്രൈനു റഷ്യ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. യുക്രൈന് തലസ്ഥാനമായ കീവില്‍ ശക്തമായി തിരിച്ചടിക്കുമെന്നാണു മുന്നറിയിപ്പ്. റഷ്യന്‍ അതിര്‍ത്തിയിലുള്ള ഒരു ഇന്ധനസംഭരണശാലയില്‍ യുക്രൈന് ഹെലികോപ്ടറുകള്‍ ആക്രമണം നടത്തിയതായി ബെല്‍ഗൊരോദ് മേഖലാ ഗവര്‍ണര്‍ അടുത്തിടെ അവകാശപ്പെട്ടിരുന്നു.
യുക്രൈന്റെ രണ്ട് ഡ്രോണുകള്‍ റഷ്യ വെടിവച്ചിട്ടു
