പി.എസ്.ജിയ്ക്ക് പത്താം കിരീടം

പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളില്‍ പാരീസ് സെയിന്റ് ജെര്‍മെയ്ന് പത്താം കിരീടം. ലെന്‍സിനെതിരേ 1-1 നു സമനില നേടിയതോടെയാണു പി.എസ്.ജി. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം ലീഗ് വണ്‍ കിരീടം തിരിച്ചുപിടിച്ചത്. കഴിഞ്ഞ സീസണില്‍ പി.എസ്.ജിയെ മറികടന്ന് ലിലി ജേതാക്കളായിരുന്നു.സ്വന്തം തട്ടകമായ പാര്‍ക് ഡി പ്രിന്‍സസ് സ്റ്റേഡിയത്തില്‍ ഗോളില്ലാത്ത ഒന്നാം പകുതിക്ക് ശേഷം 68-ാം മിനിറ്റില്‍ ലയണല്‍ മെസിയിലൂടെ പി.എസ്.ജ. മുന്നിലെത്തി. നെയ്മറിന്റെ സഹായത്തോടെയായിരുന്നു മെസിയുടെ ഗോള്‍. കോറെന്‍ടിന്‍ ജീന്‍ കള തീരാന്‍ രണ്ട് മിനിറ്റ് ശേഷിക്കേ സമനില ഗോളടിച്ചു. 34 കളികളില്‍നിന്ന് 78 പോയിന്റ് നേടാന്‍ പി.എസ്.ജിക്കായി. 33 കളികളില്‍നിന്ന് 62 പോയിന്റുമായി മാഴ്സെയാണു രണ്ടാമത്. മാഴ്സെയ്ക്ക് ശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ചാലും മെസിക്കും സംഘത്തിനും ഒപ്പമെത്താനാകില്ല. നാലു മത്സരങ്ങള്‍ ബാക്കിയിരിക്കേയാണു പി.എസ്.ജി. കിരീടം സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ലീഗിലടക്കം ബാക്കി ടൂര്‍ണമെന്റുകളില്‍ ഒക്കെ കാലിടറിയ പി.എസ്.ജിക്ക് ഈ കിരീടം ആശ്വാസമാണ്. മെസി ലാ ലിഗയില്‍ അല്ലാതെ നേടുന്ന ആദ്യ കിരീടമെന്ന പ്രത്യേകതയുമുണ്ട്. കോച്ച് മൗറീസിയോ പോചെറ്റീനോ ആദ്യമായാണു പരിശീലക കരിയറില്‍ ലീഗ് കിരീടം നേടുന്നത്. അവസാന പത്തു വര്‍ഷങ്ങള്‍ക്കിടെ എട്ടു ലീഗ് കിരീടങ്ങളാണു €ബ് സ്വന്തമാക്കിയത്. ഇതിനു മുമ്പ് 1985, 1993, 2012, 2013, 2014, 2015, 2017, 2018, 2019 സീസണുകളിലാണ് പി. എസ്.ജി. കിരീടം നേടിയത്. അവര്‍ ഈ സീസണില്‍ നാലു മത്സരങ്ങള്‍ മാത്രമാണു തോറ്റത്. കിരീട നേട്ടത്തോടെ ഫ്രാന്‍സില്‍ സെന്റ് എറ്റിനയ്ക്കൊപ്പം ഏറ്റവും കൂടുതല്‍ ലീഗ് കിരീടം നേടിയ ടീമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →