ലണ്ടന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ കാലം കോവിഡിനു കീഴ്പ്പെട്ടയാള്‍ ഒടുവില്‍ മരണത്തിനു കീഴടങ്ങി. 2020-ല്‍ കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷുകാരന്‍ മരിച്ചത് 505 ദിവസങ്ങള്‍ക്കിപ്പുറം. 18 മാസമാണ് കോവിഡ് ഇയാളെ കീഴ്പ്പെടുത്തിയത്. ഇതിനിടെ ആല്‍ഫ, ഗാമ, ഒമിക്രോണ്‍ വകഭേദങ്ങളെല്ലാം പിടികൂടി. ഇതിനിടെ രോഗപ്രതിരോധശേഷി പൂര്‍ണമായും ഇല്ലാതായെന്ന് ചികില്‍സിച്ച ഡോക്ടര്‍മാര്‍ പറയുന്നു. വൈറസിന്റെ പത്തോളം വകഭേദങ്ങളാണ് ഇയാളില്‍ മാറി മാറി കണ്ടത്. രോഗിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രായവും വാക്സിനേഷന്‍ വിവരങ്ങളും പരസ്യപ്പെടുത്തിയിട്ടില്ല. ലണ്ടന്‍ കിങ് കോളജ്, ഗയ്സ് ആന്‍ഡ് സെന്റ് തോമസ് എന്‍.എച്ച്.എസ്. ഫൗണ്ടേഷന്‍ എന്നിവിടങ്ങളിലെ വിദഗ്ധര്‍ കേസില്‍ ഗവേഷണം തുടരുകയാണ്. എച്ച്.ഐ.വിയോ മറ്റ് രോഗപ്രതിരോധ ശേഷി തകര്‍ക്കുന്ന അസുഖങ്ങളോ ഉള്ള ഒമ്പത് പേരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ഇവരുടെ പഠനം. ഇതില്‍ നാലുപേര്‍ മരിച്ചു. ആന്റിബോഡി തെറാപ്പിയിലൂടെയും ആന്റി- വൈറല്‍ മരുന്നുകളിലൂടെയും രണ്ടുപേര്‍ സുഖപ്പെട്ടു. രണ്ടുപേര്‍ ഒരു ചികില്‍സയും കൂടാതെ സുഖപ്പെട്ടു. ഒമ്പതാമത്തെയാള്‍ ഇപ്പോഴും കോവിഡിനോടു മല്ലിടുന്നു. 412-ാം ദിവസം.
ഏറ്റവും കൂടുതല്‍ കാലം കോവിഡിനു കീഴ്പ്പെട്ടയാള്‍ ഒടുവില്‍ മരണത്തിനു കീഴടങ്ങി
