കെയ്റോണ്‍ പൊള്ളാഡ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു

മുംബൈ: വെസ്റ്റിന്‍ഡീസിന്റെ ഓള്‍റൗണ്ടര്‍ കെയ്റോണ്‍ പൊള്ളാഡ് രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു.വിന്‍ഡീസിന്റെ ഏകദിന, ട്വന്റി20 ടീം നായകനാണു 34 വയസുകാരനായ പൊള്ളാഡ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണു 15 വര്‍ഷത്തെ രാജ്യാന്തര കരിയറിനു സമാപ്തി കുറിക്കുകയാണെന്നു പ്രഖ്യാപിച്ചത്. ഐ.പി.എല്‍. ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ്. വിന്‍ഡീസിനു വേണ്ടി 123 ഏകദിനങ്ങളും 101 ട്വന്റി20 കളും കളിച്ചു. 2007 ഏപ്രിലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേയായിരുന്നു ഏകദിന അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം ഓസ്ട്രേലിയയ്ക്കെതിരേ ബ്രിഡ്ജ്ടൗണില്‍ നടന്ന മത്സരത്തോടെ ട്വന്റി20യിലും അരങ്ങേറി. ഏകദിനത്തില്‍ 26.01 ശരാശരിയില്‍ മൂന്ന് സെഞ്ചുറിയും 13 അര്‍ധ സെഞ്ചുറികളും അടക്കം 2706 റണ്ണെടുത്തു. 55 വിക്കറ്റുകളും പൊള്ളാഡിന്റെ പേരിലുണ്ട്. ട്വന്റി20 യില്‍ 25.30 ശരാശരിയില്‍ ആറ് അര്‍ധ സെഞ്ചുറികളടക്കം 1569 റണ്ണെടുത്തു. 42 വിക്കറ്റുകളും കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →