തിരുവനന്തപുരം : കോണ്‍ഗ്രസ് അംഗത്വ വിതരണം 2022 ഏപ്രില്‍ 15 വെളളിയാഴ്ച അവസാനിക്കാനിരിക്കെ സമയം നീട്ടിചോദിക്കാന്‍ ആലോചിച്ച കോണ്‍ഗ്രസ് നേതൃത്വം. രണ്ടാഴ്ചകൂടി നീട്ടി ചോദിക്കാനാണ് നീക്കം. 50 ലക്ഷം എന്ന സംഖ്യയാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ വ്യാഴാഴ്ച വൈകുന്നേരം വരെ ഡിജിറ്റലായി ചേര്‍ത്തത് 10.4 ലക്ഷം അംഗത്വം മാത്രമാണ് എന്നാല്‍ പേപ്പര്‍ രൂപത്തില്‍ നല്കിയ അംഗത്വത്തിന്റെ പൂര്‍ണമായ കണക്ക ലഭിച്ചിട്ടില്ല.
രണ്ടാഴ്ചകൂടി ലഭിച്ചാല്‍ 26,400 ബൂത്തുകമ്മറ്റികളില് നിന്നായി ലക്ഷ്യമിട്ട അംഗത്വത്തിലേക്ക് എത്താന്‍ കഴിയുമെന്നാണ് കെപിസിസി നേതൃത്വം പ്രതീക്ഷിക്കുനന്ത്. മാര്‍ച്ച് 25ന് ശേഷമാണ് കേരളത്തില്‍ അംഗത്വ വിതരണം ആരംഭിച്ചത്. പുസംഘടനയില് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ അംഗത്വ വിതരണം പതുക്കെയാവുകയായികുന്നു. അവസാനം പുനസംഘടനാ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കമാന്റ് ആവശ്യപ്പെട്ട ശേഷമാണ് അംഗത്വ വിതരണത്തിന്റെ വേഗത വര്‍ദ്ധിച്ചത്.
കേരളത്തില്‍ ഇതാദ്യമായാണ് ഡിജിറ്റല്‍ അംഗത്വ വിതരണം നടത്തുന്നത്. പരിശീലനം ലഭിച്ച പ്രവര്‍ത്തകര്‍ വീടുകളില്‍ കയറിയിറങ്ങി ഡിജിറ്റല്‍ അംഗത്വം നല്‍കാനായിരുന്നു പദ്ധതി. ഇത് വേണ്ടത്ര വിജയിച്ചില്ല അതിന് ശേഷമാണ് മാര്‍ച്ച 24ന് പേപ്പര്‍ രൂപത്തിലുളള അംഗത്വ വിതരണം നടത്താന്‍ ഹൈക്കമാന്റ് അനുമതി നല്‍കിയത്. ഇതാണ് കേരളത്തില്‍ അംഗത്വ വിതരണം വൈകാനിടയായതെന്നാണ് കെപിസിസി നേതൃത്വത്തിന്റെ വിശദീകരണം.

