പിതാവിനൊപ്പമെത്തിയ കുട്ടിയെ ആന ആക്രമിക്കുന്ന രംഗം സമൂഹമാധ്യമങ്ങളില്‍ തരംഗമായി .

മലപ്പുറം : കീഴ്‌പറമ്പ്‌ പഴംപറമ്പില്‍ പിതാവിനൊപ്പമെത്തിയ കുട്ടിയെ ആന ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ആനക്ക്‌ ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ ആന കുട്ടിയെ തുമ്പിക്കൈയിലെടുത്ത്‌ ആക്രമിക്കാനൊരുങ്ങിയത്‌. സംഭവത്തില്‍ വിശദീകരണവുമായി ആനയുടെ ഉടമയെത്തി.ആനയെ തളച്ചിട്ട സ്ഥലത്തെത്തി പഴത്തൊലിയും ചകിരിയും ഉള്‍പ്പെടയുളള സാധനങ്ങള്‍ ആനക്കുനല്‍കി. ആളുകള്‍ ആനയെ കബളിപ്പിച്ചിട്ടുണ്ടെന്നും അങ്ങനെ കരുതിയാകാം ആന കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നും ഉടമ കൊളക്കാടന്‍ നാസര്‍ പറഞ്ഞു. 2021 നവമ്പറില്‍ നടന്ന സംഭവമാമ്‌ ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്‌. അക്രമകാരിയല്ലാത്ത ആനയാണ്‌ ‘കൊളക്കാടന്‍മിനി’ യെന്നും നാസര്‍ പറഞ്ഞു. കീഴ്‌പറമ്പ്‌ പഴംപറമ്പില്‍ തളച്ചിട്ടിരുന്ന ആനക്ക്‌ തേങ്ങയുമായി പിതാവിനൊപ്പം എത്തിയ കുട്ടിയെ ആന തുമ്പിക്കയ്യിലെടുത്ത്‌ ആക്രമിക്കാനാഞ്ഞതോടെ പിതാവ്‌ ചാടിവീണ്‌ കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു. കുട്ടിയെ ആനയില്‍ നിന്ന വലിച്ചുമാറ്റിയതിനാല്‍ വന്‍ തുരന്തം ഒഴിവായി പിതാവ്‌ ആനക്ക്‌ ഭക്ഷണം നല്‍കുന്നത്‌ കണ്ടാണ്‌ കുട്ടി ആനക്ക്‌ ഭക്ഷണം കൊടുക്കാന്‍ നിര്‍ബന്ധം പിടിച്ചത്‌. കുട്ടിക്കും അച്ഛനും വലിയ പരിക്കുകള്‍ ഇല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →