വിഴിഞ്ഞം: വിഴിഞ്ഞം ഉച്ചകകടയിലുളള ക്ഷീരോത്പ്പാദക സഹകരണ സംഘം സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു. പാല് ശീതീകരിച്ചുസൂക്ഷിക്കുന്ന ജില്ലയിലെ ആദ്യത്തെ സൊസൈറ്റിയാണ് ഇത്. 10 ലക്ഷത്തോളം രൂപ ചെലവിലാണ് സോളാര്‍ സ്ഥാപിച്ചത്. 15 കിലോ വാട്ടിന്റെ 12 സോളാര്‍ പാനലുകളാണ് ഇവിടെയുളളത്.
തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ,പത്തനംതിട്ട ജില്ലകള്‍ ഉല്‍പ്പെടുന്ന മേഖലയില്‍ ഏറ്റവും കൂടുതല്‍ പാല് സംഭരിക്കുന്ന കേന്ദ്രമാണ് ഉച്ചക്കടയിലേത്. 2000 ചതുരശ്ര അടിയില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ പാനലില്‍ നിന്നുളള വൈദ്യുതി കെ.എസ്ഇബിക്ക് നല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.



