കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബ് കേരളാ ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകോമാനോവിച്ചിന്റെ കരാര്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി. ബ്ലാസ്റ്റേഴ്സ് എഫ്.സി. വാര്‍ത്താക്കുറിപ്പിലൂടെയാണു കരാര്‍ നീട്ടിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
2025 വരെ ഇവാന്‍ ടീമിനൊപ്പമുണ്ടാകും. കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തിയതു മുതല്‍ കേളീ ശൈലിയില്‍ പരിവര്‍ത്തനമുണ്ടാക്കാന്‍ ഇവാനായി. ടീമിനെ മൂന്നാം ഐ.എസ്.എല്‍. ഫൈനലില്‍ കടത്തിയതിനു പുറമേ ക്ലബ്ബ് റെക്കോഡുകളുടെ ഒരു നിരയുണ്ടാക്കാനും കഴിഞ്ഞു. ഇവാന്‍ കോച്ചായ ആദ്യ സീസണില്‍ നിരവധി നാഴികക്കല്ലുകള്‍ ക്ലബ്ബ് പിന്നിട്ടു. പത്ത് മത്സരങ്ങളിലെ അപരാജിത കുതിപ്പിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഏറ്റവും മുന്നിലെത്തി. നിരവധി ഇന്ത്യന്‍ താരങ്ങള്‍ അവരുടെ പ്രകടനം മെച്ചപ്പെടുത്തുകയും യുവതാരങ്ങള്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍, ഏറ്റവും കൂടുതല്‍ പോയിന്റുകള്‍, ഏറ്റവും കൂടുതല്‍ ജയങ്ങള്‍, ഏറ്റവും കുറഞ്ഞ തോല്‍വികള്‍ തുടങ്ങിയവയും ഇവാന്റെ കീഴില്‍ രേഖപ്പെടുത്തി. ഇവാന്റെ കരാര്‍ നീട്ടിയതില്‍ സന്തോഷമുണ്ടെന്നു ബ്ലാസ്റ്റേഴ്‌സിന്റെ സ്‌പോട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. മനോഹരമായ ക്ലബിന് ചുറ്റും ശരിയായ ഊര്‍ജവും വികാരവും അനുഭവപ്പെട്ടെന്ന് കരാര്‍ വിപുലീകരണത്തെക്കുറിച്ച് ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. ആരാധകരും കേരളവും പെട്ടെന്ന് ആകര്‍ഷിച്ചു. കൂടുതല്‍ പ്രതിബദ്ധതയോടും അര്‍പ്പണബോധത്തോടും കൂടി, അതേ ദിശയില്‍ തുടരാനുള്ള മികച്ച അവസരമാണു നമുക്കുള്ളത്. കരാര്‍ വിപുലീകരണത്തില്‍ ഏറെ തൃപ്തനും സന്തുഷ്ടനാണ്- ഇവാന്‍ കൂട്ടിച്ചേര്‍ത്തു.
കേരളാ ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്റെ കരാര്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി
