പത്തനംതിട്ട: എസ്‌സി പ്രമോട്ടര്‍ നിയമനം: എഴുത്തു പരീക്ഷ ഏപ്രില്‍ മൂന്നിന്

പത്തനംതിട്ട: പട്ടികജാതി വികസന വകുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 2022-2023 വര്‍ഷത്തെ എസ്‌സി പ്രമോട്ടര്‍മാരുടെ നിയമനത്തിനായുള്ള എഴുത്തു പരീക്ഷ ഏപ്രില്‍ മൂന്നിന് പകല്‍  11 മുതല്‍ 12 വരെ കോന്നി, മന്നം മെമ്മോറിയല്‍ എന്‍എസ്എസ് കോളജില്‍ നടക്കും. പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ തപാല്‍ മാര്‍ഗം ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റില്‍ നിര്‍ദേശിച്ചിട്ടുള്ള നിബന്ധനകള്‍ പാലിച്ച് പരീക്ഷാ കേന്ദ്രത്തില്‍ 45 മിനിറ്റ് മുമ്പായി അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍രേഖ എന്നിവ സഹിതം എത്തിച്ചേരണം.

ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റില്‍ പാസ്പോര്‍ട്ട് സൈസ്ഫോട്ടോ പതിക്കണം. അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാകാത്ത യോഗ്യരായവര്‍ ജില്ലാ പട്ടികജാതിവികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ :0468 2322712.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →