കിലോമീറ്ററിനു രണ്ട് രൂപ ചെലവ്: ഹൈഡ്രജന്‍ കാറുമായി ഗഡ്കരി

ന്യൂഡല്‍ഹി: പെട്രാള്‍ വില കുത്തനെ ഉയരുന്നതിനിടെ ഇന്ധനമായി ഹൈഡ്രജന്‍ ഉപയോഗിക്കുന്ന കാറുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വാഹനമായ ടയോട്ട മിറയയാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ഇത്തരം കാര്‍ ഇന്ത്യയില്‍ അപൂര്‍വമാണ്. ഫുള്‍ടാങ്ക്‌ ഹൈഡ്രജന്‍ നിറച്ചാല്‍ 600 കിലോമീറ്റര്‍ യാത്ര ചെയ്യാം. കിലോമീറ്ററിനു രണ്ട് രൂപയാണു ചെലവ്. ഇലക്ട്രിക് എന്‍ജിനും കാറിലുണ്ട്.
പരിസ്ഥിതി സൗഹൃദ ഇന്ധനം ഉപയോഗിക്കുന്ന കാറിലേക്കു മാറുമെന്നു കഴിഞ്ഞ ജനുവരിയില്‍ തന്നെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →