കശ്മീരില്‍ സേനാ ക്യാമ്പിനു നേരേ ബോംബെറിഞ്ഞ് സ്ത്രീ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപോര്‍ പട്ടണത്തില്‍ സി.ആര്‍.പി.എഫ്. ക്യാമ്പിനു നേരെ ഭീകരാക്രമണം. ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീയാണു ബോംബെറിഞ്ഞത്. ഇതിന്റെ സി.സി. ടിവി ദൃശ്യം പുറത്തുവന്നു. ആക്രമണം നടത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും കശ്മീര്‍ ഐ.ജി. വിജയ് കുമാര്‍ അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. റോഡിനു നടുവില്‍ നിലയുറപ്പിച്ച സ്ത്രീ ബാഗില്‍നിന്നു ബോംബെടുത്ത് സി.ആര്‍.പി.എഫ് ക്യാമ്പിലേക്ക് എറിയുകയായിരുന്നു. ബോംബ് എറിഞ്ഞതിനു പിന്നാലെ ഇവര്‍ അവിടെനിന്ന് ഓടിപ്പോകുകയും ചെയ്തു. റോഡില്‍ വാഹനങ്ങളും ആളുകളും സഞ്ചരിക്കവേയാണു ബോംബേറുണ്ടായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →