ഇസ്ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാന് ഖാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പാകിസ്താന് ദേശീയ അസംബ്ലിയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. 152 അംഗങ്ങള്‍ ഒപ്പിട്ട പ്രമേയം ഷെഹ്ബാസ് ഷെരീഫ് ആണ് അവതരിപ്പിച്ചത്. പാര്‍ലമെന്റ് ഇന്നത്തേക്ക് പിരിഞ്ഞു. ഈ മാസം 31നാണ് വീണ്ടും ചേരുക. രാജ്യത്തെ സാമ്പത്തികമായി തകര്‍ത്തു എന്നതാണ് ഇംറാന്‍ ഖാനെതിരായ പ്രധാന ആരോപണം. 342 അംഗ ദേശീയ അസംബ്ലിയില്‍ 179 പേരുടെ പിന്തുണയാണ് ഇംറാന്‍ ഖാനുണ്ടായിരുന്നത്. എന്നാല്‍ സ്വന്തം പാര്‍ട്ടിയായ തെഹ്രികെ ഇന്‍സാഫിലെ വിമത എംപിമാരും ഒപ്പം നിന്ന മൂന്ന് ചെറുകക്ഷികളും അവിശ്വാസത്തെ അനുകൂലിച്ചതോടെ കാര്യങ്ങള്‍ ഇംറാനെതിരായി. പാക് സൈന്യവും ഇമ്രാനെ കൈവിട്ട അവസ്ഥയിലാണ്.342 അംഗ നാഷനല്‍ അസംബ്ലിയില്‍ 172 പേരുടെ പിന്തുണയുണ്ടെങ്കില്‍ അവിശ്വാസപ്രമേയം പാസാകും. പിടിഐക്ക് 155 അംഗങ്ങളാണുള്ളത്. മാര്‍ച്ച് എട്ടിനാണ് പ്രതിപക്ഷം ഇംറാന്‍ ഖാനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ പിന്തുണക്കുമെന്ന് ഭരണകക്ഷിയിലെ 14 അംഗങ്ങള്‍ പ്രഖ്യാപിച്ചതോടെയാണ് പ്രധാനമന്ത്രിയുടെ ഭാവി തുലാസിലായത്. പാകിസ്താനില്‍ ഒരു പ്രധാനമന്ത്രിയും അഞ്ചുവര്‍ഷം തികച്ച് ഭരിച്ചിട്ടില്ല.
ഇമ്രാന് ഖാനെ പുറത്താക്കുന്നതിന് പാക് ദേശീയ അസംബ്ലിയില്‍ അവിശ്വാസ പ്രമേയം
