ഇന്ത്യയുടെ സമുദ്രയാന്‍ ദൗത്യത്തിന്റെ അണ്ടര്‍വാട്ടര്‍ കാപ്സ്യൂള്‍ പരീക്ഷണം വിജയകരം

ന്യൂഡല്‍ഹി: ഇന്ത്യയുടെ സമുദ്ര ഗവേഷണ പദ്ധതി ‘സമുദ്രയാന്‍’ ദൗത്യത്തിന്റെ ഭാഗമായി മനുഷ്യനെ വഹിച്ചുകൊണ്ടുള്ള അണ്ടര്‍വാട്ടര്‍ കാപ്സ്യൂള്‍ വിജയകരമായി പരീക്ഷിച്ച് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും രണ്ട് മുതിര്‍ന്ന ശാസ്ത്രജ്ഞരും ആഴങ്ങളില്‍ ഏഴുമീറ്റര്‍ ആഴത്തില്‍ ഒന്നര മണിക്കൂറോളം ചെലവിട്ടു. സമുദ്രപര്യവേഷണവും, കടലിന്റെ അടിത്തട്ടിലെ ധാതുക്കളുടെ പഠനവുമാണ് സമുദ്രയാന്‍ അധവാ ഡീപ്പ് ഓഷ്യന്‍ മിഷന്‍ ലക്ഷ്യമിടുന്നത്. 2018ലാണ് പദ്ധതിയുടെ ജോലികള്‍ തുടങ്ങുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അടിത്തട്ടിലെ പോളിമെറ്റാലിക് നൊഡ്യൂളുകളെ പറ്റിയുള്ള പഠനമാണ് പ്രധാന ലക്ഷ്യംആഴക്കടല്‍ പര്യവേഷണത്തിനു മനുഷ്യനെ അയയ്ക്കാനാണു കേന്ദ്രസര്‍ക്കാര്‍ ‘സമുദ്രയാന്‍’ പദ്ധതി പ്രഖ്യാപിച്ചത്. ഇതിനായുള്ള ജീവന്‍ രക്ഷാ സംവിധാനങ്ങളുള്‍പ്പെടെ പരീക്ഷിച്ചു. ഐഎസ്ആര്‍ഒയാണ് ദൗത്യത്തിനുള്ള മല്‍സ്യ 6000 എന്ന പ്രത്യേക പേടകം നിര്‍മിച്ചുനല്‍കുന്നത്. തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിലെ മെറ്റീരിയല്‍സ് ആന്റ് മെക്കാനിക്കല്‍ എന്റിറ്റിയാണ് ഗോളാകൃതിയിലുള്ള പേടകം നിര്‍മിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →