2026 ല്‍ 12 ദശലക്ഷം പേര്‍ക്ക് തൊഴിലവസരം വരുന്നു

ന്യൂഡല്‍ഹി: എഞ്ചിനീയറിംഗ്, ടെലികോം, ഹെല്‍ത്ത് കെയര്‍ മേഖലകളില്‍ 12 ദശലക്ഷത്തിനടുത്ത് പുതിയ തൊഴിലവസരങ്ങള്‍ 2026 സാമ്പത്തിക വര്‍ഷമാകുമ്പോഴേക്കും സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ മേഖലയിലേക്കുള്ള സാങ്കേതിക വിദ്യയുടെയും, ഡിജിറ്റലൈസേഷേന്റെയും വരവോടെയാണ് ഇത് സാധ്യമാകുന്നത്. ടീംലീസ് ഡിജിറ്റലിന്റെ ടീംലീസ് സര്‍വീസ് എന്ന സ്റ്റാഫിംഗ് ഡിവിഷന്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട്.എഞ്ചിനീയറിംഗ്, ടെലികോം, ഹെല്‍ത്ത്‌കെയര്‍ മേഖലകള്‍ വ്യാവസായിക പരിവര്‍ത്തനത്തിലാണ്. കേന്ദ്രീകൃതമായ ഒരു നിയന്ത്രണ സംവിധാനത്തില്‍ നിന്നും വളരെ സ്മാര്‍ടായ ഉത്പന്നങ്ങള്‍, ഉത്പാദനം എന്നിവയിലേക്ക് പ്രവര്‍ത്തനങ്ങളെ മാറ്റിത്തുടങ്ങിയിരിക്കുന്നുവെന്ന് ടീംലീസ് ഡിജിറ്റലിന്റെ സ്പെഷ്യലൈസ്ഡ് സ്റ്റാഫിംഗ് ഹെഡ് സി സുനില്‍ പറഞ്ഞു.പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിയും, വിദേശ നിക്ഷേപവും വലിയ തോതില്‍ ഡിമാന്‍ഡ് ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണക്കുകള്‍ പ്രകാരം, ടെലികോം, എഞ്ചിനീയറിംഗ്, ഹെല്‍ത്ത്‌കെയര്‍ എന്നിവയ്ക്ക് ഏകദേശം 1.5 ട്രില്യണ്‍ ഡോളര്‍ വിപണി വലുപ്പമുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഏകദേശം 42 ദശലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ഈ മേഖലകളിലാണ് ഇന്ത്യയിലെ മൊത്തം തൊഴിലാളികളില്‍ ഏകദേശം 8.7 ശതമാനം ഉള്‍പ്പെടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →