അതിര്‍ത്തി സംഘര്‍ഷം: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത്‌ അഖിലേന്ത്യാ വ്യാപാരി കോണ്‍ഫെഡറേഷന്‍

ന്യൂഡല്‍ഹി: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് രാജ്യ വ്യാപക പ്രചാരണത്തിന് അഖിലേന്ത്യാ വ്യാപാരി കോണ്‍ഫെഡറേഷന്‍. ജൂണ്‍10, 2020നാണ് സംഘടന രാജ്യവ്യാപക പ്രചാരണം സംഘടിപ്പിക്കുക.

ഡല്‍ഹിയില്‍ ഇറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്.

അതിര്‍ത്തിയിലെ ഇന്ത്യാ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഏഴ് കോടി വ്യാപാരികളോടും 40000 വ്യാപര സംഘടനകളോടും സംഘടന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെടുന്നത്.

തദ്ദേശ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാനും സംഘടന ഈ ആഹ്വാനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഇത് തദ്ദേശ നിര്‍മ്മാതാക്കള്‍ക്ക് ഗുണം ചെയ്യുമെന്നാണ് സംഘടന കരുതുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →