ബോളിവുഡ് സംവിധായകന്‍ ​ഗിരീഷ് മാലിക്കിന്റെ മകന്‍ ഫ്ലാറ്റില്‍ നിന്ന് വീണു മരിച്ചു

സംവിധായകൻ ഗിരിഷ് മാലിക്കിന്റെ മകൻ മന്നൻ (17) മുംബൈ അന്ധേരിയിലെ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചു.ഹോളി ആഘോഷം കഴിഞ്ഞ് ഫ്ലാറ്റിൽ എത്തിയ മന്നന്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഫ്ലാറ്റിന്റെ അഞ്ചാം നിലയില്‍ നിന്ന് വീണ് മരിച്ചത്.

ഉടന്‍ തന്നെ കോകില ബെന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മന്നന്‍ എങ്ങനെയാണ് ഫ്ളാറ്റില്‍ നിന്ന് വീണത് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

സഞ്ജയ് ദത്ത് നായകനാക്കി ഒരുക്കിയ തോര്‍ബാസ്, മാന്‍ വേഴ്‌സസ് ഖാന്‍, ജല്‍ തുടങ്ങിയവയാണ് ഗിരീഷ് മീലിക്കിന്റെ ചിത്രങ്ങള്‍. സഞ്ജയ് ദത്ത് ഉള്‍പ്പടെ നിരവധി ബോളിവുഡ് സെലിബ്രിറ്റികളാണ് മന്നനിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →