ഹൈക്കോടതി വിധിവന്നിട്ടും അനുസരിക്കാതെ വിദ്യാര്‍ത്ഥിനികള്‍

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന്‌ അനുമതി ഇല്ലെന്നും യൂണിഫോം ധരിച്ചെത്തണമെന്നും ഹൈക്കോടതി വിധി വന്നിട്ടും അനുസരിക്കാതെ വിവിധ കോളേജുകളില്‍ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ്‌ ധരിച്ച് ക്യാമ്പസുകളിലെത്തി . അധികൃതര്‍ ക്ലാസുകളില്‍ പ്രവേശിപ്പിക്കാതിരുന്നതിനാല്‍ ഇവര്‍ തിരികെ വീടുകളിലേക്ക്‌ പോവുകയാണ്‌ ഉണ്ടായത്‌. ഉടുപ്പി പി.യു കോളേജില്‍ പ്രതിഷേധം തുടങ്ങിവച്ച ആറ്‌ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടയുളളവരാണ്‌ വീണ്ടും ഹിജാബ്‌ ധരിച്ച്‌ ക്യാമ്പസിലെത്തിയത്‌.

ഭൂരിഭാഗം കോളേജുകളിലും വാര്‍ഷിക പരീക്ഷകള്‍ പുരോഗമിക്കുന്നതിനിടെയാണ്‌ ഹിജാബ്‌ അഴിക്കാന്‍ തയായാറാകാത്തതിനാല്‍ വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ എഴുതാന്‍ തയായാറാവാതെ വീട്ടിലേക്ക മടങ്ങിയത്‌. ശിവമോഗയിലെ കമലാ നെഹൃ കോളേജിലും സമാന സംഭവം അരങ്ങേറി . ഇവിടെ 15 വിദ്യാര്‍ത്ഥിനികളാണ്‌ ഹിജാബ്‌ ധരിച്ചെത്തിയത്‌. ഇവരും മടങ്ങി പ്പോവുകയാണുണ്ടായത്‌. കൗപ്പിലെ ഫസ്റ്റ്‌ഗ്രേഡ്‌ കോളേജിലും വിദ്യാര്‍ത്ഥിനികള്‍ ഹിജാബ്‌ ധരിച്ചാണ്‌ എത്തിയത്‌ . ഹിജാബ്‌ അഴിക്കാതെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്ന്‌ പ്രിന്‍സിപ്പാള്‍ അറിയച്ചതോടെ ഇവരും മടങ്ങിപ്പോവുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →