കൊല്ലം ബൈപ്പാസിൽ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു

കൊല്ലം: കൊല്ലം ബൈപ്പാസിൽ കല്ലും താഴത്തുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. ലോറിയും ടിപ്പറുമാണ് കൂട്ടിയിടിച്ചത്. കൊല്ലം മൈലക്കാട് സ്വദേശി സുനിൽ കുമാർ (46) ആണ് മരിച്ചത്.

സുനിലിന്റെ ലോറിയുമായി കൂട്ടിയിടിച്ച ടിപ്പറിന്റെ ഡ്രൈവർക്കും ഗുരുതര പരുക്കുണ്ട്. പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →