വര്‍ക്കലയില്‍ വീടിന്‌ തീ പിടിച്ച സംഭവത്തില്‍ അന്വേഷണം തുടരുന്നു

തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിന്‌ തീപിടിച്ച്‌ പ്രതാപനും കുടുംബവും മരിച്ച സംഭവത്തില്‍ പോലീസും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ട്രേറ്റും അന്വേഷണം തടുരുകയാണ്‌. തീപിടുത്തത്തിന്റെ തുടക്കം വീടിന്റെ ഹാളില്‍ നിന്നാണെന്ന്‌ കഴിഞ്ഞ ദിവസം നിഗമനത്തിലെത്തിയിരുന്നെങ്കിലും തീര്‍ച്ചയാക്കിയിട്ടില്ല. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ട്രേറ്റ് ചീഫ്‌ എഞ്ചിനീയര്‍കൂടി പരിശോധിച്ച ശേഷമേ കൃത്യമായ ഒരുത്തരം ലഭിക്കൂ.

അയല്‍വാസിയായ ബിജുവിന്റെ വീട്ടിലെ ക്യാമറാ ദൃശ്യങ്ങളില്‍ വീടിന്റെ ഇടതുഭാഗത്ത്‌ നിന്ന്‌ വലത്തേക്ക് തീ വ്യാപിക്കുന്നതായിട്ട്‌ കണ്ടെത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി രാത്രിയില്‍ രാഹുല്‍ നിവാസിലെ ഹാളിലും പോര്‍ച്ചിലും വിളക്കുതെളിച്ചശേഷം അത്‌ ക്യാമറ വഴി നിരീക്ഷിച്ചായിരുന്നു പരിശോധന . ഹാളില്‍ നിന്നാണോ പോര്‍ച്ചില്‍ നിന്നാണോ തീയുടെ തുടക്കമെന്നറിയാനാണ്‌ പരിശോധന. കൂടാതെ ഫോറന്‍സിക്ക്‌ ലാബിലേക്ക്‌ അയച്ചിട്ടുളള രാഹുല്‍ നിവാസിലെ സിസിടിപി ക്യാമറകളുടെ ഹാര്‍ഡ്‌ ഡിസ്‌ക്കിന്റെ പരിശോധനാഫലം കൂടി ലഭിച്ചശേഷമാകും അന്തിമ തീരുമാനത്തിലെത്തുക.

തീ പിടുത്തത്തില്‍ 50 ശതമാനം പൊളളലേറ്റ്‌ തിരുവനന്തപുരത്ത്‌ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിഹുലിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്‌. വെന്റിലേറ്ററിലായിരുന്ന നിഹുലിനെ കഴിഞ്ഞ ദിവസം റൂമിലേക്ക് മാറ്റി . ദ്രവരൂപത്തിലുളള ആഹാരം കഴിച്ചുതുടങ്ങിയ നിഹുലിനോട്‌ ഭാര്യയും മകനും ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ക്കുണ്ടായ ദുരന്തത്തെ കുറിച്ച്‌ യാതൊന്നും പറഞ്ഞിട്ടില്ല. അപകടത്തില്‍ പെട്ട എല്ലാവരും ചികിത്സയിലാണെന്നാണ്‌ പറഞ്ഞിട്ടുളളത്‌.

നെഞ്ചിലും മുഖത്തും തോളിലുമാണ്‌ നിഹുലിന്‌ പൊളളലേറ്റത്‌. പൊളളലിന്‌ പുറമേ പുക ശ്വസിക്കുകയും ചെയ്‌തതാണ്‌. നിഹുലിന്റെ ആരോഗ്യ നില ഗുരുതരമാക്കിയത്‌. ആരോഗ്യനില പൂര്‍വ സ്ഥിതിയിലായശേഷം കുടുംബാംഗങ്ങളുടെ വേര്‍പാട്‌ പതിയെ അറിയിക്കാമെന്നാണ്‌ ബന്ധുക്കളുടെ തീരുമാനം. ഡിസ്‌ചാര്‍ജ്‌ ആകും മുമ്പ്‌ കാര്യങ്ങള്‍ ധരിപ്പിച്ച്‌ നിഹുലിന്‌ കൗണ്‍സിലിംഗ്‌ നല്‍കും. മരണപ്പെട്ട പ്രതാപന്‍ ,ഭാര്യ ഷേര്‍ളി, അഹില്‍, അഭിരാമി, റയാന്‍ ന്നെിവരുടെ സഞ്ചയന ചടങ്ങുകള്‍ 16/03/22 രാവിലെ 8.30ന്‌ രാഹുല്‍ നിവാസില്‍ നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →