മുഖ്യമന്ത്രിയില്ലാതെ ഗോവ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു

പനാജി: മുഖ്യമന്ത്രിയില്ലാതെ ഗോവ നിയമസഭയിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള പുതിയ എംഎല്‍എമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കേന്ദ്ര നിരീക്ഷകര്‍ വന്ന ശേഷം ചര്‍ച്ച നടത്തി നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുമെന്നും തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണം നടത്തുമെന്നാണ് സംസ്ഥാനത്തിന്റെ കാവല്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കിയത്. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി സാവന്ത് ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഗോവയിലെ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള കേന്ദ്ര നിരീക്ഷകരായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, കേന്ദ്ര ഫിഷറീസ് സഹമന്ത്രി എല്‍ മുരുകന്‍ എന്നിവരെ കഴിഞ്ഞ ദിവസം ബിജെപി നിയോഗിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →