ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കൊറോണ നിരീക്ഷണത്തിലാണ്. ഞായറാഴ്ച മുതൽ പനി, ചുമ എന്നിവ അനുഭവപ്പെട്ടിരുന്നു. സ്വയം നിരീക്ഷണത്തിലായിരുന്നു. ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് നാളെ സ്വാബ് ടെസ്റ്റ് നടത്തും.
രാജ്യത്തെ 24 മണിക്കൂറിനിടെ 9983 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 206 പേർ മരിച്ചു. ഇതുവരെ വരെ രോഗം സ്ഥിരീകരിച്ചത് 2,58,090 പേർക്കാണ്. ആകെ മരണം 7207 ആയി.
ലോകത്ത് ആകെ കൂടി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 71,02,965 ആണ് . 4,06,344 പേർ മരിച്ചു.

