റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പതിനായിരത്തോളം പ്രതിനിധികൾക്ക് പ്രവേശനമുള്ള രാജ്യാന്തര ചലച്ചിത്രമേളയുടെ രജിസ്ട്രേഷൻ അവസാനഘട്ടത്തിലെത്തി.ടി.വി പ്രൊഫഷണലുകൾ,ഫിലിം സൊസൈറ്റി പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങിയ വിഭാഗങ്ങളിലുള്ള ഓൺലൈൻ രജിസ്ട്രേഷനാണ് അവസാന ഘട്ടത്തിൽ എത്തിയത്.പാസ് വിതരണം മേളയുടെ മുഖ്യ വേദിയായ ടാഗോർ തിയേറ്ററിൽ മാർച്ച് 16 ന് ആരംഭിക്കും. 

പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാർത്ഥികൾക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. രജിസ്ട്രഷൻ സംബന്ധമായ സംശയങ്ങൾക്ക് https://registration.iffk.in എന്ന ഇ-മെയിൽ ഐഡിയിലോ 8304881172 എന്ന

നമ്പറിലോ ബന്ധപ്പെടാവുന്നതാണ് .ഓണ്‍ലൈന്‍ രജിസ്ട്രേഷനുവേണ്ട സഹായങ്ങൾക്കായി തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ഹെല്‍പ്പ് ഡെസ്‌കും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. തിരുവനന്തപുരത്ത് 15 തിയേറ്ററുകളിലായി മാർച്ച് 18 മുതൽ 25 വരെ ആണ് മേള നടക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *