കൂടത്തായികൂട്ടകൊലപാതകങ്ങളില്‍ ആദ്യകേസിന്റെ വിചാരണ തിങ്കളാഴ്ച ആരംഭിക്കും

കോഴിക്കോട്: പ്രമാദമായ കൂടത്തായി കൊലപാതക പരമ്പരകളുടെ ആദ്യവിചാരണ നടപടികള്‍ എരഞ്ഞിപ്പാലം അഡീഷന്‍ സെഷന്‍സ് കോടതിയില്‍ തിങ്കളാഴ്ച തുടങ്ങും. മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു സക്കറിയയുടെ ഭാര്യയായിരുന്ന സിലിയുടെ കൊലപാതകാണ് ആദ്യം പരിഗണിക്കുന്നത്. പ്രാഥമികവാദം കേട്ടശേഷമായിരിക്കും തുടര്‍വിചാരണ നടപടികള്‍ എന്നു തുടങ്ങണമെന്ന് കോടതി തീരുമാനിക്കുക. 2016 ജനുവരി 11നാണ് സിലി കൊല്ലപ്പെട്ടത്. ക്യാപ്സൂളില്‍ സയനൈഡ് നിറച്ചുനല്‍കി ജോളി ഇവരെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ജോളിക്ക് സയനൈഡ് എത്തിച്ചുനല്‍കിയ മാത്യു, പ്രജികുമാര്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.

2019 ഒക്ടോബര്‍ അഞ്ചിനാണ് ജോളിയെ അറസ്റ്റ് ചെയ്തത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസ്, റോയിയുടെ മാതാപിതാക്കളായ പൊന്നാമറ്റം അന്നമ്മ, ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയെന്നാണ് കേസ്. ആറു കേസിലും പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണനാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →