ഹൈദരാബാദ്: ടെക് ഭീമനായ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലുതും നാലാമത്തേതുമായ ഡേറ്റ സെന്റര്‍ ഹൈദരാബാദില്‍ സ്ഥാപിക്കും. ഇതിനായി ഏകദേശം 275 കോടി രൂപയ്ക്ക് ഹൈദരാബാദില്‍ മൂന്ന് പ്രദേശങ്ങളിലായി സ്ഥലം വാങ്ങിയതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. 15000 കോടി രൂപയുടേതാണ് മൊത്ത നിക്ഷേപം. 2025ല്‍ പ്രവര്‍ത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ പുണെ, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ മൈക്രോസോഫ്റ്റ് ഡേറ്റ സെന്ററുകളുണ്ട്.



