പത്തനംതിട്ട: ലോക ഗ്ലുക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാ കുമാരി നിര്‍വഹിച്ചു. അന്ധതാ നിയന്ത്രണ പരിപാടിയുടെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. പി.എന്‍. പത്മ കുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ ഒഫ്താല്‍മിക് കോ-ഓര്‍ഡിനേറ്റര്‍ ആര്.ബീന മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ മൊബൈല്‍ ഒഫ്താല്‍മിക് സര്ജന് ഡോ.അനുലക്ഷ്മി ബോധവല്കരണ ക്ലാസ് നയിച്ചു.ജനറല്‍ ആശുപത്രി എ.ആര്.എം.ഒ ഡോ. ജിബി വര്‍ഗീസ്, ഡോ. ഷാജി മാത്യു, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എ. സുനില്‍ കുമാര്‍, സീനിയര്‍ ഒപ്റ്റോമെട്രിസ്റ്റുകളായ ബി. ഷാജി, അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

