കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടത്തുന്ന എയ്ഡ്സ് പ്രതിരോധ ബോധവല്‍ക്കരണ ക്യാംപെയിന്‍ ആരംഭിച്ചു. ജില്ലയിലെ 10 ആരോഗ്യ ബ്ലോക്കുകളിലായി 45 കേന്ദ്രങ്ങളില്‍ മാര്‍ച്ച് 24 വരെ എയ്ഡ്സ് ബോധവല്‍കരണ കഥാപ്രസംഗവും തെരുവു നാടകവും സംഘടിപ്പിക്കും.
ജില്ലയില്‍ ബോധവല്‍കരണ ക്യാംപെയിന്റെ ആദ്യദിനത്തില്‍ അടൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, കലഞ്ഞൂര്‍ ജംഗ്ഷന്‍, കൊടുമണ്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ബോധവല്‍ക്കരണ കഥാപ്രസംഗം സംഘടിപ്പിച്ചു. വിമല കായംകുളം അവതരിപ്പിക്കുന്ന കഥാപ്രസംഗം, കൊല്ലം നാട്ടരങ്ങിന്റെ തെരുവു നാടകം, സീന പളളികരയുടെ കഥാപ്രസംഗം എന്നീ പരിപാടികളിലൂടെയാണ് ബോധവല്‍കരണ സന്ദേശം ജനങ്ങളിലെത്തിക്കുന്നതെന്ന് ഡി.എം.ഒ അറിയിച്ചു.