മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുടെ സർവേ നടത്തി അവർ നേരിടുന്ന വിഷമതകളും പ്രശ്‌നങ്ങളും പഠിച്ച് തയ്യാറാക്കിയ റിപ്പോർട്ട് മൂന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള കമ്മീഷന്റെ ചെയർമാൻ ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ, അംഗങ്ങളായ അഡ്വ. എം. മനോഹരൻ പിള്ള, എ.ജി. ഉണ്ണികൃഷ്ണൻ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ സന്തുലിതവും സമഗ്രവും പ്രായോഗികവുമായ നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് കമ്മീഷൻ അറിയിച്ചു. റിപ്പോർട്ട് സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ചെയർമാനും അംഗങ്ങളും അഭിപ്രായപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →